ദുബൈയില്‍ വാഹന റജിസ്ട്രേഷന് ഒരുങ്ങുകയാണെങ്കില്‍ ഇത് എളുപ്പമാക്കാന്‍ ചില നടപടിക്രപമങ്ങള് പിന്തുടര്ന്നാല് മതി. യുഎഇയിലെ സ്ഥിര താമസക്കാര്‍ക്ക് അവരുടെ ലൈസന്‍സ് രാജ്യത്തിന്റെ എവിടെ നിന്നു വേണമെങ്കിലും പുതുക്കാവുന്നതാണ്. മാത്രമല്ല വാഹനങ്ങളുടെ റി റജിസ്ട്രേഷനും നടത്താം.
തിരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും കാര്‍ റജിസ്ട്രേഷന് പുതുക്കാവുന്നതാണ്. നൂര്‍ തകഫുല്‍, ഒമാന്‍ ഇന്‍ഷുറന്‍സ്, ഫുജയ്റ ഇന്‍ഷുറന്‍സ്, ആര്‍എസ്എ ഇന്‍ഷുറന്‍സ് എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി ഓണ്‍ലൈന്‍ സൗകര്യങ്ങളും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്.
ഇതിനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍ടിഎ സര്‍ട്ടിഫിക്കേഷനില്‍ അത്യാവശ്യമെങ്കില്‍ ഒരു ടെസ്റ്റ്. യുഎഇ ജിസിസി അല്ലെങ്കില്‍ യുഎഇ റെസിഡെന്‍സി അഡ്രസ് എന്നിവ ആവശ്യമാണ്.
തുടര്‍ന്ന് പിഴ വല്ലതും ഉണ്ടെങ്കില്‍ അത് അടയ്ക്കുക, ദുബൈ പോലീസ് വെബ്സൈറ്റില്‍ പിഴ അടയ്ക്കാനുള്ള സൗകര്യമുണ്ട്. ദുബൈ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തി കാര്‍ ടെസ്റ്റ് ചെയ്യുക. തുടര്‍ന്ന് ഫീസ് അടയ്ക്കുക. തുടര്‍ന്ന് ഒരുവര്‍ഷം കാലാവധിയുള്ള റജിസ്ട്രേഷന് കാര്‍ഡ് ലഭിക്കും. ബാങ്ക് ഫിനാന്‍സ് ഇല്ലാത്ത കാര്‍ ആണെങ്കില്‍ ബാങ്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. തുടര്‍ന്ന് പഴയ റജിസ്ട്രേഷന് സ്റ്റിക്കറിന് മുകളില്‍ പുതിയ റജിസ്റ്റേഷന് സ്റ്റിക്കര്‍ പതിക്കാവുന്നതാണ്.
Post Your Comments