കത്തിയെരിയുന്ന കെട്ടിടത്തില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന അഗ്നിശമന സേനാംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ജോര്‍ജിയയിലെ ഡെക്കാട്ടൂറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്കോട്ട് സ്ട്രൂപ്പ് എന്ന സേനാംഗമാണ് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.
ലാന്‍സ് റഗ്ലാഡ് എന്നയാളുടെ കുട്ടിയെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. റഗ്ലാഡിന്റെ മൂന്നുനില കെട്ടിടത്തില്‍ തീ പിടിച്ചപ്പോള്‍ തന്റെ എട്ട് കുട്ടികളെയും കുടുംബാംഗങ്ങളെയും ഇയാള്‍ രക്ഷിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഈ നേരം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്ന സ്ട്രൂപ്പ് കുട്ടിയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. സേനാംഗങ്ങളില്‍ ഒരാളുടെ ഹെല്‍മറ്റില്‍ വെച്ചിരുന്ന ക്യാമറയിലായിരുന്നു ദൃശ്യങ്ങള്‍ പതിഞ്ഞത്.
തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമാണിതെന്നാണ് ദൗത്യത്തിന് നേതൃത്വം നല്കിയ ജാക്കി പെക്റൂള് പറയുന്നത്. സ്ട്രൂപ്പിനെ ‘വീരനായകന്’ എന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. തീപിടുത്തതില്‍ വന്‍ നാശനഷ്ടമാണ് നഗരത്തിലുണ്ടായത്. 80 കുടുംബങ്ങള്‍ക്ക് ഈ ദുരന്തത്തില്‍ വീടു നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Post Your Comments