ചെങ്ങന്നൂര്‍: എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തോടെ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാവും എന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. കെകെ രാമചന്ദ്രന്‍ നായരോടേറ്റ പരാജയത്തിന്റെ കയ്പ്പറിഞ്ഞ പിസി വിഷ്ണുനാഥ് വീണ്ടും മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ഷെയര്‍ ഗണ്യമായി വര്‍ധിപ്പിച്ച അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍ പിള്ളയാവും ബിജെപി സ്ഥാനാര്‍ത്ഥിയാവുക.
ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും എന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കില്ല. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൂടിയാവും ചെങ്ങന്നൂരിലേത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ചതുഷ്കോണ മത്സരത്തിലൂടെയായിരുന്നു ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് കെകെ രാമചന്ദ്രനിലൂടെ മണ്ഡലം പിടിച്ചെടുത്തത്.
ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച വോട്ടിന്റെ വര്‍ധനവ് മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണ്ണായകമാക്കിയിരുന്നു.
Post Your Comments