വീട്ടില്‍ ദോഷങ്ങളുണ്ടായാല്‍ അത് വീടിനെയും വീട്ടുകാരേയുമെല്ലാം ഒരുപോലെ ബാധിക്കും. അവ പലതരം പ്രശ്‌നങ്ങളുണ്ടാക്കും. പലപ്പോഴും വളരെ ലളിതമായ കാര്യങ്ങള്‍ മതിയാകും, വീട്ടിലെ വാസ്തു ദോഷങ്ങള്‍ ഒഴിവാക്കാന്‍. കത്തി പോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കവറിലാക്കിയോ അലമാരയിലോ സൂക്ഷിയ്ക്കുക.
തുറന്നിടരുത്. അത് നിങ്ങൾക്ക് ദോഷമുണ്ടാക്കും. പകുതി തുന്നിയ വസ്ത്രങ്ങള്‍ വാസ്തുപ്രകാരം അശുഭമാണ്. ഇവ കഴിവതും പെട്ടെന്നു പൂര്‍ത്തിയാക്കുക. വീട്ടിലെ ബെഡ്‌റൂമില്‍ കൃത്രിമ പൂക്കള്‍ വയ്ക്കരുത്. ഇത് ബന്ധങ്ങളെ ബാധിയ്ക്കും. കേടായ വാഹനങ്ങള്‍ വീടിന്റെ മുന്‍ഭാഗത്തു സൂക്ഷിക്കരുത്.
പ്രത്യേകിച്ചു വീടിന്റെ പ്രവേശനഭാഗത്ത്. പൊട്ടിയ ഡസ്റ്റ്ബിന്‍ ഉപയോഗിയ്ക്കരുത്. ഇവ വൃത്തിയായും സൂക്ഷിയ്ക്കുക. പ്രവര്‍ത്തിയ്ക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാസ്തുപ്രകാരം ദോഷം ചെയ്യും. ഇവ ഒഴിവാക്കുക, അല്ലെങ്കില്‍ കേടു തീര്‍ക്കുക. മരുന്നുകള്‍ അടുക്കളയില്‍ സൂക്ഷിയ്ക്കരുത്. ടാപ്പുകളില്‍ നിന്നും വെള്ളം ലീക്കാകരുത്. പൊട്ടിയതോ കീറിയതോ ആയ വിഗ്രഹങ്ങളും ഫോട്ടോകളുമൊന്നും പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്.
ഇതുപോലെ കിടപ്പുമുറിയില്‍ ദൈവങ്ങളുടെ ചിത്രമോ വിഗ്രഹമോ അരുത്. വീട്ടില്‍ എവിടെയെങ്കിലുമായി ഒരു കുടുംബഫോട്ടോ വയ്ക്കുക. ഇത് ബന്ധങ്ങളെ ശക്തിപ്പെടുത്തും. വീട്ടില്‍ പൊടിയും അഴുക്കുമൊന്നും പാടില്ല. ഇതുപോലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കുകയും വേണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments