തിരുവനന്തപുരം: നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് ഇന്ന് നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായത്.
Read Also:സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു
വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താന്‍ നികുതിവെട്ടിപ്പ് ഒന്നും നടത്തിയിട്ടില്ലെന്ന് അമലാപോള്‍ മൊഴി നൽകി. 2013 മുതല്‍ താന്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയത് തന്‍റെ പേഴ്സണല്‍ സ്റ്റാഫാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അമല പറയുകയുണ്ടായി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അമലയെ വിട്ടയച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments