മംഗളൂരു: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സ്റ്റുഡന്റസ് ഫെഡറേഷൻ (എസ്എഫ്ഐ) നേതാവ് മാധുരി ബൊളാറിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങി താലൂക്ക് സ്വദേശി ശ്രീഹരി അലിയാസ് എന്നയാളാണ് അറസ്റ്റിലായത്.
മംഗളൂരു സൗത്ത് പോലീസാണ് അന്വേഷണം നടത്തിയത്.മംഗളൂരു പമ്പ്‌വെല്ലിന് സമീപത്തുവെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് ആളുകൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി മാധുരി ബൊളാർ ജനുവരി 9 നാണ് പരാതി നൽകിയത്.എസ്എഫ്ഐ ക്യാംപയിൻ നടത്തുന്നതിനിടയിൽ പ്രതികൾ ചിത്രങ്ങൾ എടുത്തിരുന്നു.പിന്നീട് ഭീഷണി സന്ദേശങ്ങൾ ഉപയോഗിച്ച് അയാൾ ഫെയ്സ്ബുക്കിൽ ആ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
Post Your Comments