ജിദ്ദ: സൗദി അറേബ്യയില്‍ ഇനിമുതല്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. പ്രവാസി കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നിന് പണം ഈടാക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും പ്രതിരോധ മരുന്നിനുള്ള അവകാശം തുല്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സൗദി അറേബ്യയില്‍ നാലു വയസില്‍ താഴെ പ്രായമുള്ള 5.60 ലക്ഷം പ്രവാസി കുട്ടികളുണ്ട്. ഏകദേശം 4000 റിയാലിന്റെ പ്രതിരോധമരുന്നുകളും കുത്തിവയ്പുകളും കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇനിമുതല്‍ എല്ലാ കുട്ടികള്‍ക്കും ഇത് സൗജ്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments