YouthWomenLife Style

കട്ടി കുറഞ്ഞ പുരികങ്ങള്‍ക്ക് പരിഹാരമായി ഇതാ ഒരു വഴി !

കട്ടി കുറഞ്ഞ പുരികമുള്ളവര്‍ ഐബ്രോ പെന്‍സിലുകള്‍, പൗഡര്‍, ജെല്‍, ടാറ്റൂ, തുടങ്ങിയവയെ ആശ്രയിക്കാറുണ്ട്. അക്കൂട്ടത്തിലെ പുതിയ പ്രതിവിധിയാണ് മൈക്രോബാള്‍ഡിങ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ടാറ്റൂവിന്‍റെ മറ്റൊരു വകഭേദം. കട്ടി കുറഞ്ഞ പുരികങ്ങള്‍ക്ക് ഒരു പരിധി വരെ ശാശ്വത പരിഹാരമെന്ന് വേണമെങ്കില്‍ മൈക്രോ ബാള്‍ഡിങ്ങിനെ വിളിക്കാം. മാത്രമല്ല വരച്ച്‌ വച്ച പ്രതീതി ഒട്ടും തന്നെ തോന്നിപ്പിക്കാതെ തികച്ചും നാച്ചുറലായി തോന്നുകയും ചെയ്യും.

എന്താണ് മൈക്രോബാള്‍ഡിങ് : സാധാരണ ടാറ്റൂവിനെ അപേക്ഷിച്ച്‌ ചായക്കൂട്ട് (പിഗ്മെന്റ്) കൈകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണം കൊണ്ടാണ് മൈക്രോബാള്‍ഡിങ്ങില്‍ ചര്‍മത്തില്‍ ഉറപ്പിക്കുന്നത്. പുരികത്തിലെ മുടിയിഴകളുടെ അതേ മാതൃകയില്‍ കൈകൊണ്ട് ചലിപ്പിക്കുന്ന ഉപകരണം വച്ച്‌ മുടിയിഴകള്‍ വരച്ചുചേര്‍ക്കുകയാണ് ചെയ്യുന്നത്. സാധാരണ ടാറ്റൂ ചെയ്യുന്ന അത്ര ഡീപ് അല്ലെങ്കില്‍ പോലും പുറം ചര്‍മത്തിന് താഴേക്ക് ചായം വരച്ച്‌ ചേര്‍ക്കുന്ന പ്രക്രിയ തന്നെയാണിത്.

തയ്യാറെടുപ്പ് : മൈക്രോ ബാള്‍ഡിങ് ചെയ്യുന്നതിന് മുന്‍പ് ചെറിയ രീതിയില്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. മദ്യപാനവും, ആസ്പിരിന്‍ പോലുള്ള വേദനസംഹാരികള്‍ കഴിക്കുന്നതും റെറ്റിനോള്‍ തുടങ്ങിയ ഡയറ്ററി സപ്ലിമെന്‍റുകള്‍ എടുക്കുന്നതും ഒരാഴ്ച മുന്‍പെങ്കിലും നിര്‍ത്തി വയ്ക്കണം. റെറ്റിനോള്‍ കഴിക്കുന്നത് ചര്‍മം വളരെ നേര്‍ത്തതാക്കും. അത് മൂലം മൈക്രോബാള്‍ഡിങ് ചെയ്യുന്ന സമയത്ത് ചെറിയ രീതിയില്‍ ബ്ലീഡിങ്ങ് വരാനുള്ള സാധ്യത ഉണ്ട് അതിനാലാണ് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്

വേദന : ടാറ്റൂ ചെയ്യുന്നത് വേദനയുള്ള പ്രക്രിയയാണ് അത് തന്നെ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് മൈക്രോബാള്‍ഡിങ് ചെയ്യുമ്പോഴും. സഹിക്കാന്‍ കഴിയുന്ന വേദന മാത്രമേ ഇത് ചെയ്യുമപോള്‍ ഉണ്ടാകൂ. വേദന എന്ന് പറയുന്നതിലും നല്ലത് ചെറിയ തരത്തില്‍ ചൊറിച്ചില്‍ പോലെ അനുഭവപ്പെടുക ആണെന്ന് പറയാം.

പരിചരണം : മൈക്രോബാള്‍ഡിങ്ങിന് ശേഷം അന്തരശ്രദ്ധ നല്‍കേണ്ടതുണ്ട്. പുരികത്തെ ഈര്‍പ്പം തട്ടാതെ നോക്കണം. അമിതമായി വിയര്‍ക്കുന്ന വ്യായാമവും, മുഖം ഇടയ്ക്കിടെ കഴുകുന്നതും ഒഴിവാക്കണം. ചിലരില്‍ മൈക്രോബാള്‍ഡിങ്ങിന് ശേഷം ചെറിയ രീതിയിലുള്ള ചൊറിച്ചിലും തടിപ്പും കണ്ടു വരാറുണ്ട് . എന്നാല്‍ നല്ലൊരു മോയ്സ്ച്യുറൈസര്‍. അലോവേര തുടങ്ങിയ സൂതിങ് ആയ വസ്തുക്കള്‍ കൊണ്ട് അത് മാറ്റാവുന്നതേ ഉള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ആദ്യം പുരികം വരച്ചതു പോലെ തോന്നിക്കുമെങ്കിലും കൂടുതലായുള്ള കടുത്ത നിറം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞ് പോയി സ്വാഭാവിക നിറം കൈവരും.

ഫലം : ജീവിതരീതിയും ചര്‍മത്തിന്‍റെ സ്വഭാവവുമനുസരിച്ച്‌ മൂന്ന് വര്‍ഷം വരെയാണ് മൈക്രോബാള്‍ഡിങ്ങിന്‍റെ ഫലം കാണുന്നത്. ആറ് മാസത്തിലൊരിക്കല്‍ ടച്ച്‌ അപ്പ് ചെയ്യുന്നത് കുറച്ചു കൂടി ഫലം നല്കും.

ഐബ്രോ ടാറ്റൂയിങ് രണ്ട് മൂന്ന് സിറ്റിങ്ങുകള്‍ കൊണ്ടാണ് പൂര്‍ണമാകുന്നതെങ്കില്‍ മൈക്രോ ബാള്‍ഡിങ് ഒറ്റ സിറ്റിങ്ങില്‍ പൂര്‍ണമാകുന്ന പ്രക്രിയയാണ്. എന്നാല്‍ താരതമ്യേന ചെലവ് കൂടുതലാണെന്നുള്ളതും മറ്റൊരു വസ്തുതയാണ്. ഇന്ത്യയിലെ ചില നഗരങ്ങളില്‍ ഈ ചികിത്സ ലഭ്യമാണ്. മാത്രമല്ല പല സിനിമാതാരങ്ങളും ഐബ്രോ ടാറ്റൂയിങ്ങിനും മൈക്രോബാള്‍ഡിങ്ങിനും വിധേയരായിട്ടുള്ളവരാണ്. ഐബ്രോ എക്സറ്റന്‍ഷ്യനുകളെ അപേക്ഷിച്ചു ലോ മെയിന്‍റനന്‍സേ ഇതിനു വേണ്ടൂ. ആറ് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ ഒരിക്കലോ ടച്ച്‌അപ്പ് ചെയ്യണം എന്നുള്ളതല്ലാതെ പ്രത്യേക പരിചരണവും ആവശ്യമില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button