KeralaLatest NewsNews

പാറിപ്പറക്കുന്ന കൊടികളുടെ അകമ്പടിയില്ലാതെ കേരളം മുഴുവന്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക്; ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണയുമായി ട്രോളന്‍മാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടം 765 ദിവസം കടന്നിരിക്കുകയാണ്. ഇത്രയും നാള്‍ അധികാരികള്‍ കണ്ണ് തുറക്കാത്തതിനെ തുറന്ന് കേരളം ഒന്നടങ്കം ശ്രീജിത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് എത്തുകയാണ് ഇന്ന്. പാറിപ്പറക്കുന്ന കൊടികളുടെ അകമ്പടിയില്ലാതെ കേരളം മുഴുവന്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്കെത്തും. ശ്രീജിത്തിനെ പിന്തുണയ്ക്കാനെത്തുന്നവര്‍ക്ക് ഒരു നിബന്ധനയേ ഇതിന് മുന്‍കൈ എടുത്ത ട്രോളന്‍മാര്‍ മുന്നോട്ടുവെച്ചിട്ടുള്ളൂ. പാറിപ്പറക്കുന്ന അകമ്പടിയില്ലാതെയാകണം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടുന്നവര്‍ പ്രതിഷേധിക്കാന്‍. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് എല്ലാ സാധാരണ ആളുകള്‍ സെക്രട്ടറിയേറഅറിനു മുന്നില്‍ എത്തുക.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ്ടാഗിലാണ് ഓണ്‍ലൈന്‍ ക്യാംപെയന്‍ ആരംഭിച്ചത്. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ശ്രീജിവിന്റെ മരണത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നാണ് ശ്രീജിത്ത് പറയുന്നത്. പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് മരണമെന്നും കുടുംബം ആരോപിച്ചു.

എന്നാല്‍ അന്നത്തെ സി ഐ ആയിരുന്ന ഗോപകുമാറും എ സ് ഐ ഫിലിപ്പോസും ചേര്‍ന്ന് ശ്രീജിവിനെ ക്രൂരമായി മര്‍ദിച്ചു എന്നും അതിനു മറ്റു സിവില്‍ പോലീസ് ഉദ്യോഗസ്ഥതരുടെ സഹായം ലഭിച്ചിരുന്നു എന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.വ്യാജരേഖ ചമച്ച് പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്തു. ഇതിനെതിരെ സഹോദരനായ ശ്രീജിത്തും അമ്മയും ചേര്‍ന്ന് നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button