ന്യൂഡല്‍ഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന് അനുജ് ലോയ. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ വേദനയുണ്ടെന്നും. ലോയയുടെ മരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കുടുംബം പറഞ്ഞു.
സുപ്രീം കോടതിയില്‍ അരങ്ങേറിയ തര്‍ക്കങ്ങള്‍ക്ക് കാരണമായത് ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ തര്‍ക്കമാണ്. സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ട സിബിഐ ജഡ്ജി ബി എച്ച് ലോയയായിരുന്നു. പിന്നീട് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ചിന് നല്‍കാതെ ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള 100 നമ്പര്‍ കോടതിക് ചീഫ് ജസ്റ്റിസ് കൈമാറിയതാണ് സുപ്രീം കോടതിയില്‍ നടന്ന സംഭവത്തിന്റെ പ്രധാന കാരണമായി പറയുന്നത്. ഈ സാഹചര്യത്തിലാണ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കുടുംബം പറയുന്നത്.
Post Your Comments