Latest NewsKeralaNews

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞ ശ്രീജീവിന്റെ കൊലപാതക കേസ് : വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ച ശ്രീജീവിന്റെ മരണത്തില്‍ കേന്ദ്രം ഇടപെടുന്നു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ നിരാഹാര സമരത്തിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍ എംപി. കേസില്‍ സിബിഐ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു.

കേസിനെക്കുറിച്ചും ശ്രീജിത്ത് ആരോഗ്യസ്ഥിതിയെക്കുറിച്ചും വിശദമാക്കുന്നതാണ് കത്ത്. കേസില്‍ അടിയന്തിരമായി ഇടപെടണമെന്നും കേസ് എത്രയും പെട്ടെന്ന് സിബിഐയെ ഏല്‍പ്പിക്കണമെന്നും കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button