കൊല്ലം•പോരുവഴി ശാസ്‌താംനട ക്ഷേത്രത്തിലെ അക്രമ സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ശാസ്താംകോട്ട ഡിവിഷൻ സെക്രട്ടറി ഷമീർ. പോലീസ് പ്രതി ചേർത്ത മൂന്നു പേരിൽ ഒരാൾ പോലും പോപുലർ ഫ്രണ്ട് പ്രവർത്തകരോ അനുഭവികളോഅല്ല. ഹാഷിം,അന്സൽ എന്നീ പൊരുവഴി സ്വദേശികൾ ആയ രണ്ടു പേരും സജീവ ഡി വൈ എഫ് ഐ പ്രവർത്തകർ ആണെന്നും ഷമീര്‍ ചക്കുവള്ളി പറഞ്ഞു.
Read also: ക്ഷേത്രത്തിലെ അന്നദാനത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ആക്രമണം: നാളെ ഹര്‍ത്താല്‍
സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്തവർ കൂടി ആണ്. യാഥാർഥ്യം ഇതായിരിക്കെ ഈ പ്രശ്നത്തിലേക്കു സംഘടനയുടെ പേര് വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
Read also:ഹര്‍ത്താല്‍ സംബന്ധിച്ച സുപ്രധാന തീരുമാനവുമായി സുപ്രീംകോടതി
ജനം ടീവി ആണ് ഇത്തരത്തിൽ ഒരു വാർത്ത ആദ്യമായി നൽകിയത് ഇതിന്റെ ചുവടുപിടിച്ചു കേരള കൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. പൊതു സമൂഹത്തിൽ സംഘടനയെ അപകീർത്തിപെടുത്താനുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ചട്ടുകമായി മാധ്യമങ്ങൾ മാറരുത്. സംഘടനക്ക് എ തിരെ വ്യാജ വാർത്ത നൽകിയ വാർത്ത തിരുത്തി ക്ഷമ പറയാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കും. പ്രദേശത്ത് നിലനിൽക്കുന്ന സമാധാ ന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും ഷമീര്‍ പറഞ്ഞു.
Post Your Comments