അങ്കാറ•വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള ചരിവില്‍ പകുതിയോളം പോയി. എന്നാല്‍ യാത്രക്കാര്‍ പരുക്കുകള്‍ ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തുര്‍ക്കിയില്‍ കരിങ്കടലിന് തീരത്തെ വിമാനത്താവളമായ ട്രബ്സണ്‍ വിമാനത്താവളത്തിലാണ് സംഭവം.
പെഗാസസ് എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടല്‍വെള്ളത്തില്‍ നിന്ന് ഏതാനും അടിമാത്രം അകലെയാണ് വിമാനത്തിന്റെ മൂക്ക് എന്ന് പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കുന്നു.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നിന്ന് വന്ന ബോയിംഗ് 737-800 വിമാനത്തില്‍ 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ എല്ലാം സുരക്ഷിതരാണെന്ന് പെഗാസസ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
വീഡിയോ കാണാം
Post Your Comments