Latest NewsNewsInternational

താനിപ്പോൾ പാതി ഇന്ത്യൻ; തനിക്ക് ഹൃദയം നൽകിയ ഇന്ത്യൻ യുവാവിന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ പൗരൻ

തനിക്ക് ഹൃദയം നൽകിയ ഇന്ത്യൻ യുവാവിന്റെ അമ്മയ്ക്ക് നന്ദി പറഞ്ഞ് പാകിസ്ഥാൻ പൗരൻ. 2014 ലാണ് കറാച്ചിയിൽ നിന്നുള്ള ഫൈസൽ അബ്ദുള്ള മാലിക്കിനാണ് മാരകമായ ഒരു അസുഖം മൂലം ഹൃദയം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. തുടർന്ന് ചികിത്സയ്ക്കായി പല രാജ്യങ്ങളെയും ഫൈസൽ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Read Also: സമ്മതിക്കില്ല : ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തെ എതിർത്ത് പാകിസ്ഥാൻ

ഒടുവിൽ ചെന്നൈയിലെ ഒരു ആശുപത്രി ഫൈസലിനെ ചികിൽസിക്കാൻ തീരുമാനിക്കുകയും 2015 ജനുവരി 2 ന് ഹൃദയം മാറ്റിവെക്കുകയുമായിരുന്നു. ബൈക്കപകടത്തിന് ശേഷം ബ്രെയിൻ ഡെത്ത് സംഭവിച്ച കോയമ്പത്തൂർ സ്വദശിയായ മോഹിൻ രാജ് എന്ന യുവാവിന്റെ ഹൃദയമാണ് ഫൈസലിന് മാറ്റിവെച്ചത്. താനിപ്പോൾ പാതി ഇന്ത്യനാണെന്നാണ് ഫൈസൽ പറയുന്നത്. മോഹിൻ രാജിന്റെ അമ്മയ്ക്കും ഡോക്ടർമാർക്കും ഇന്ത്യൻ ഗവണ്മെന്റിനും താൻ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button