
നിലമ്പൂർ: അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മേലേ തോട്ടപ്പള്ളിയിലെ നിത്യഹരിത വനമേഖലയില്‍ എം എൽ എ യുടെ സഹായിയുടെ വന്‍ വനംകൊള്ള. എൺപതോളം മരങ്ങൾ മുറിക്കുകയും വനഭൂമി കയ്യേറുകയും ചെയ്ത അരീക്കോട് പനമ്പിലാവ് കാട്ടുനിലം തങ്കച്ച (54)നെയാണ് എടവണ്ണ റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജില്ലയിലെ ഇടതു സ്വതന്ത്ര എം.എല്‍.എയുടെ സഹായിയാണ് ഇയാള്‍. മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരംമുറിക്കാന്‍ സഹായിച്ച ഇയാളുടെ മകനും തമിഴ്നാട് സ്വദേശിയായ തൊഴിലാളിയും ഒളിവിലാണ്. 65 വന്‍ മരങ്ങളും ഇരുപതോളം ചെറിയമരങ്ങളുമാണ് മുറിച്ചത്. അടിക്കാടുകളും വെട്ടിത്തെളിച്ചിട്ടുണ്ട്.
പത്തോളം വനംകേസുകളില്‍ പ്രതിയായിരുന്ന തോമസ് രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തില്‍ കേസുകള്‍ എഴുതിത്തള്ളിയും മറ്റും രക്ഷപ്പെടുകയായിരുന്നു പതിവ്.
Post Your Comments