ജിദ്ദ: സൗദിയിൽ 2017 -ൽ മാത്രം തൊഴിൽ നഷ്ടമായവർ ലക്ഷക്കണക്കിന്. മലയാളികളും ഇതിലുൾപ്പെടുന്നു.വിദേശികളായ 5,58,716 പേര്‍ക്ക് 2017ല്‍ സൗദിയില്‍ തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
സ്വദേശിവൽക്കരണം വ്യാപകമായതും വാറ്റ് തുടങ്ങിയ നികുതികൾ പ്രാബല്യത്തിൽ വന്നതും ചെറുകിട ബിസിനസ് കാർക്കും ഗൾഫ് മേഖലകളിൽ തിരിച്ചടി ആയിരുന്നു. 2017ന്‍റെ തുടക്കത്തില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്. പിന്നീട് സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വര്‍ധിച്ചു. ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം 85,18,206 ല്‍ നിന്ന് 79,59,490 ആയി കുറഞ്ഞു.
Post Your Comments