സെഞ്ചൂറിയൻ :പുറത്തുള്ളവരുടെ അഭിപ്രായത്തിനും, നിര്‍ദേശത്തിനും അനുസരിച്ച് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. സെഞ്ചൂറിയനില്‍ ഇന്നലെ ആരംഭിച്ച രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊഹ്‌ലിയുടെ ഒളിയമ്പ്.
കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊഹ്‌ലിയുടെ പ്രതികരണം. ആദ്യ ടെസ്റ്റിനു മുമ്പ് രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ മത്സരം കഴിഞ്ഞതോടെ ഇതു മാറി. ഇതു വളരെ തമാശയായാണ് തോന്നുന്നതെന്നും കൊഹ്‌ലി പറഞ്ഞു. ഇങ്ങനെ പുറത്തു നിന്നുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കാനാകില്ലെന്നും കൊഹ്‌ലി വ്യക്തമാക്കി.
അതേസമയം രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കളി തോറ്റാല്‍ കൊഹ്‌ലി സ്വയം പുറത്തുപോകണമെന്നാണ് മുന്‍ താരം വീരേന്ദര്‍ സേവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്. മികച്ച ഫോമിലുള്ള ഭുവനേശ്വറിനെ ഒഴിവാക്കിയതില്‍ യാതൊരു ന്യായീകരണം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശിഖര്‍ ധവാനെ ടീമില്‍ നിന്നും കൊഹ്‌ലി പുറത്താക്കിയിരിക്കുകയാണ്. ഭുവനേശ്വറിന്റെ കാര്യത്തിലാകട്ടെ പ്രത്യേകിച്ച് ഒരു കാരണം പോലുമില്ല.
Post Your Comments