ഹൈദരാബാദ്: വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന യുവാവ് യുവതിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. തെലുങ്കാനയിലെ ഭദ്രാദ്രി കൊതഗുഡത്തുള്ള ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ വച്ചാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
26കാരനായ ശ്രീനിവാസ് റാവു എന്നയാളാണ് 24 കാരിയായ പ്രവലികയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. എന്നാല്‍ പ്രവലികയ്ക്കും കുടുംബത്തിനും ബന്ധത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റൊരു യുവാവുമായി പ്രവലികയുടെ വിവാഹ നിശ്ചയവും വീട്ടുകാര്‍ നടത്തി.
തുടര്‍ന്ന് പ്രവലിക ജോലി ചെയ്യുന്ന സ്‌കൂളില്‍ ശ്രീനിവാസ് എത്തുകയും ആക്രമിക്കുകയുമായിരുന്നു. കൈയ്യില്‍ കരുതിയരുന്ന കത്തി ഉപയോഗിച്ച് ശ്രീനിവാസ് പല പ്രാവശ്യം പ്രവലികയെ കുത്തി. സംഭവ സ്ഥലത്തു തന്നെ യുവതി മരിച്ചു. ഉടന്‍ തന്നെ ശ്രീനിവാസ് കൈയില്‍ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.
Post Your Comments