മുംബൈ: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം. മിന്നും ഫോമിലാണ് ഇപ്പോള്‍ താരം. ഡല്‍ഹിക്കെതിരെ ഹാട്രിക്ക് നേടിയതിന് പിന്നാലെ മുംബൈയ്ക്ക് എതിരെ വിജയഗോളും ഹ്യൂം നേടി. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്കും കാരണം ഹ്യൂമാണ്.
ഇതോടെ ഹ്യൂമേട്ടന് എന്ന ഓമനപ്പേര് മാറ്റിയിരിക്കുകയാണ് ആരാധകര്‍. ഹ്യൂം പാപ്പന് എന്നാണ് ഇപ്പോള്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മുംബൈക്കെതിരായ മത്സരത്തിനിടെ ഗോള്‍ നേടിയ ഹ്യൂമിനെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരനാണ് ഹ്യൂം പാപ്പന് എന്നു വിളിച്ച് തുടങ്ങിയത്. ഇതോടെ, ഹ്യൂം പാപ്പന് എന്ന പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
മുംബൈയ്ക്ക് എതിരെ ഇന്ന് നടന്ന മത്സരത്തില്‍ 23-ാം മിനിറ്റിലാണ് ഹ്യൂം വിജയഗോള്‍ നേടിയത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 14 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് തിരികെയെത്തി.
Post Your Comments