Latest NewsNewsIndia

സ്വന്തം വീടിന്റെ ടെറസില്‍ പോകാന്‍ അനുവാദമില്ല, വീട്ടില്‍ അതിഥികള്‍ വന്നാല്‍ പൊലീസിനെ അറിയിക്കണം; വിചിത്ര നിയന്ത്രണത്തിന് കീഴില്‍ ജീവിക്കുന്ന ഒരു കുടുംബം; കാരണം ഇതാണ്

സ്വന്തം വീടിന്റെ ടെറസല്‍ കയറാൻ പാടില്ല അവിടെ നിന്ന് ചിത്രങ്ങളെടുക്കാന്‍ പാടില്ല, വീട്ടില്‍ അതിഥികള്‍ വന്നാല്‍ പൊലീസില്‍ അറിയിക്കണം .ഇത്തരം വിചിത്രമായ നിയന്ത്രണത്തില്‍ ജീവിക്കുകയാണ് റായ്പൂറിനടുത്ത് ബറോഡ ഗ്രാമത്തിലുള്ള നാരായണ യാദവ്.

ഇതിനു കാരണം മറ്റൊന്നുമല്ല മറിച്ച് സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന്റെ സുരക്ഷ കണക്കിലെടുത്താണെന്ന് മാത്രം. വ്യക്തമായി പറഞ്ഞാല്‍ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിന്റെ തൊട്ടടുത്താണ് നാരായണ യാദവിന്റെ വീട്. അതുകൊണ്ട് തന്നെ നാരായണ യാദവിന്റെ വീടിന്റെ ടെറസില്‍ നിന്ന് റണ്‍വേ സുഖമായി കാണാം. മാത്രമല്ല വിമാനത്തിലെ വിന്‍ഡോ സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ മുഖംവരെ നാരായണ യാദവിന് വ്യക്തമായി കാണാം.

ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ഇത്രയടുത്ത് വിമാനം പറന്നുപൊങ്ങുന്നതും പറന്നിറങ്ങുന്നതും കാണുക ഒരു കൗതുകമായിരുന്നു. മാത്രമല്ല അയല്‍ ജില്ലകളില്‍ നിന്നുവരെ വിമാനം കാണാന്‍ ആളുകള്‍ നാരായണ യാദവിന്റെ വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ഇക്കാര്യം സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

പിന്നീടാണ് നാരായണ യാദവിനോടും ടെറസില്‍ പോകരുതെന്നും, ടെറസില്‍ പോകാന്‍ ആരെയും അനുവദിക്കരുതെന്നും സുരക്ഷാ ഉദ്യോസ്ഥര്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് മറ്റു നിര്‍ദ്ദേശങ്ങളും വരുന്നത്. നാരായണ യാദവിന്റെ വീട്ടില്‍ നിന്നിരുന്ന മരങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ മുറിച്ചു മാറ്റി. ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഒന്ന് ശരിക്കും കിടന്നുറങ്ങാന്‍ പോലും സ്വാതന്ത്യമില്ലാതെയാണ് നാരായണ യാദവ് ജീവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button