തിരുവനന്തപുരം: എംല്‍എ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാനായി എന്‍സിപിയുമായി ലയനത്തെ മുന്‍നിര്‍ത്തി എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള നിര്‍ണായക നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായിരുന്നു. എന്‍സിപിയുടെ രണ്ട് ആകെയുള്ള രണ്ട് എംഎല്‍എമാരായ കെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും മന്ത്രി സ്ഥാനം നഷ്ടമായതോടെയാണ് ആര്‍.ബാലകൃഷ്ണ പിള്ള മകനുവേണ്ടി പുതിയ നീക്കങ്ങള്‍ ആരംഭിച്ചത് എന്നും പ്രചരിച്ചിരുന്നു.
എന്നാല്‍ ആര്‍.ബാലകൃഷ്ണ പിള്ളയുടെ നീക്കങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്ന അവസ്ഥയാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തെളിഞ്ഞുവരുന്നത്. പുതിയ മന്ത്രി സ്ഥാന സാധ്യത ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത് കോവൂര്‍ കുഞ്ഞുമോനാണ്. ആര്‍എസ്പി (ലെനിനിസ്റ്റ്) വിട്ട് എന്‍സിപി വഴി മന്ത്രിയാകാനാണ് കോവൂര്‍ കുഞ്ഞുമോനു സാധ്യതയേറിയത്. കുഞ്ഞുമോനാണ് ഗണേശ്കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത്. ഇതിന്റെ ഭാഗമായി എന്‍സിപി നേതാക്കളായ എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍ എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ ഇന്നലെ മുംബൈയില്‍ കണ്ടു ചര്‍ച്ച നടത്തി.അതേസമയം, കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി – ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി.
സിപിഎമ്മില്‍ ചേര്‍ന്നു മന്ത്രിസ്ഥാനത്തെത്താന്‍ കുഞ്ഞുമോന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം നേതൃത്വം അതിനെ സ്വാഗതം ചെയ്തിരുന്നില്ല. അതിന്റെ ഭാഗമായാണ് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും കുഞ്ഞുമോനെ ഒടുവില്‍ തഴഞ്ഞത്. ഇതിനു പിന്നാലെയാണ് എന്‍സിപിയുടെ ക്ഷണം എത്തുന്നത്. തനിക്കെതിരായ കേസ് തീര്‍പ്പാകുമ്പോള്‍, മന്ത്രിസ്ഥാനം കുഞ്ഞുമോന്‍ ഒഴിഞ്ഞുതരും എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ കുഞ്ഞുമോനു വേണ്ടി വാദിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments