KeralaLatest NewsNews

ബിജെപിയെകുറിച്ച ക്രൈസ്തവരുടെ കാഴ്ചപ്പാട് മാറണം : കേന്ദ്ര സര്‍ക്കാരിനെ കുറിച്ച്‌ പുറത്ത് വരുന്ന തെറ്റായ വാർത്തകളിലെ അപകടത്തെപ്പറ്റി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ബിജെപിയെക്കുറിച്ച്‌ ക്രിസ്തീയ കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ മാറ്റം വരണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച്‌ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്കു പോലും പ്രധാനമന്ത്രിയെ കുറ്റം പറയുന്ന പ്രവണതയാണ് മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിക്കുന്നത്.

മൂന്ന് വര്‍ഷം നീണ്ട ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ല. അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു. കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 31-ാമത് ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button