Latest NewsNewsInternational

ഭര്‍ത്താവ് കയറിയില്ല; ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞ ഭാര്യയ്ക്ക് സംഭവിച്ചത്

ഭര്‍ത്താവ് എത്താതെ ട്രെയിന്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞ ഭാര്യയ്ക്ക് വന്‍ തുക പിഴ. ചൈനയിലാണ് സംഭവം. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്റെ ഭര്‍ത്താവ് എത്തിയിട്ടില്ല എന്നു പറഞ്ഞ് വാതിക്കല്‍ നില ഉറപ്പിച്ച ലുവോ ഹെയ്‌ലി എന്ന യുവതി ട്രെയിന്റെ വാതില്‍ അടയ്ക്കാന്‍ സമ്മതിച്ചില്ല. സംഭവം ചോദ്യം ചെയ്ത ട്രെയിന്‍ കണ്ടക്ടറുമായി യുവതി തര്‍ക്കിച്ചു.

ട്രെയിന്റെ വാതില്‍പ്പടിയിലാണ് ലുവോ നിലയുറപ്പിച്ചത്. ഇവിടെ നിന്നും മാറി നില്‍ക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഭര്‍ത്താവ് വന്നിട്ടില്ലെന്നും അദ്ദേഹം വന്നിട്ട് ട്രെയിന്‍ പോയാല്‍ മതിയെന്നുമായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

10 മിനിറ്റ് ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്നാണ് താന്‍ കരുതിയത്. യാത്ര തുടങ്ങാന്‍ രണ്ട് മിനിറ്റ് കൂടി ഉണ്ടായിരുന്നു. ഭര്‍ത്താവിന് ട്രെയിനിലെത്താന്‍ 10 സെക്കന്റ് കൂടി മതിയായിരുന്നുവെന്നും യുവതി പറയുന്നു. പത്ത് സെക്കന്റ് കൂടി കാത്ത് നില്‍ക്കണം എന്ന് പറയുന്നതില്‍ തെറ്റ് എന്താണെന്നും യുവതി ചോദിക്കുന്നു.

shortlink

Post Your Comments


Back to top button