വാഷിങ്ടൺ: പാനമയിലെ യുഎസ് അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാരണത്താലായിരുന്നു രാജി.സംഭവം യുഎസ് വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു.വ്യക്തിഗത കാരണങ്ങളാലാണ് രാജിയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിശ്വസ്തതയോടെ സേവിക്കുമെന്ന് പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നെന്നും എന്നാൽ, പ്രസിഡന്റിന്റെ പല നയങ്ങളോടും തനിക്ക് യോജിക്കാൻ സാധിക്കുന്നില്ലെന്നും ജോൺ അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments