തൃശൂർ : വിയ്യൂർ ജയിലിൽ ടിപി വധക്കേസ് പ്രതിക്കു കഞ്ചാവ് കച്ചവടം. 50,000 രൂപ വരെയാണ് വിൽപനയുടെ മാസ വരുമാനം ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് ‘ബിസിനസു’കാരനായി വിലസുന്നത് . ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപാണ്. രാഷ്ട്രീയ സ്വാധീനം ചെലുത്തി ജയിലിലെ മേസ്തിരി പട്ടം നേടിയെടുത്ത അനൂപ്, ബീഡിയും കഞ്ചാവും മദ്യവും പുറം പണിക്കു പോകുന്ന തടവുകാരെ ഭീഷണിപ്പെടുത്തി എത്തിക്കും. ഇതു വിപണിയിലുള്ളതിന്റെ പത്തിരട്ടി വരെ വിലയ്ക്കു വിൽക്കും. സഹായിക്കാത്ത സഹതടവുകാരെ മർദിക്കുന്നതാണു ശൈലി.
read also: ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു
ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ജയിലിലെ പരാതിപ്പെട്ടിയിൽ പേരു വയ്ക്കാതെ ലഭിച്ച കുറിപ്പിലാണ് ഉള്ളത്. റഹിം എന്ന തടവുകാരനെ രണ്ടാഴ്ച മുൻപ് ക്രൂരമായി മർദിച്ചു. പുറത്തുനിന്ന് ജയിൽ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതായിരുന്നു കാരണമെന്നു പരാതിയിൽ പറയുന്നു. റഹിം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷാജി എന്ന തടവുകാരനെയും മർദിച്ചതായി പരാതിയിലുണ്ട്.
ബീഡിയും കഞ്ചാവും മദ്യവും പുറം പണിക്കു പോകുന്നവർ ജയിലിനുള്ളിൽ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടാറുണ്ടെന്നു പരാതിയിൽ പറയുന്നു. ഇതു സമ്മതിക്കാത്തവരെ ക്രൂരമായി മർദിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments