ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സന്ദര്‍ശന അനുമതി നല്‍കിയില്ല. ശനിയാഴ്ച രാവിലെയാണ് ദീപക് മിശ്രയുടെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയില്‍ നൃപേന്ദ്ര മിശ്ര എത്തിയത്.
ചീഫ് ജസ്റ്റീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെ ഓഫീസില്‍ ചെന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. പ്രശ്ന പരിഹാരത്തിന് പ്രധാനമന്ത്രി നിയമമന്ത്രിയെ വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടാതെ മധ്യസ്ഥരെ വച്ച് പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്.
Post Your Comments