KeralaLatest NewsNews

പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.എം.എസ് നേതാവ് സി.പി.ഐ.എമ്മില്‍; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടുവെന്നും ആരോപണം

ആലപ്പുഴ•പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ബി.എം.എസ് നേതാവിന് അംഗത്വം നല്‍കി സി.പി.ഐ.എം. ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.എം.എസ് നേതാവ് നൂറനാട് പാറ്റൂര്‍ അരവിന്ദിയില്‍ പുത്തന്‍വീട്ടില്‍ (അയോധ്യ) രാകേഷിനാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്.

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങിയ ശേഷവും യുവതിയെ ശല്യപ്പെടുത്തിയ കേസിലെ പ്രതിയാണ്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ഇയാളെ കഴിഞ്ഞ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലാണ് സി.പി.ഐ.എം പ്രാദേശിക കമ്മിറ്റി അംഗത്വം നല്‍കിയത്.

നൂറനാട് സ്വദേശിയായ പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയാണ് രാകേഷ്. ഈ സംഭവത്തില്‍ യുവതി പരാതിപ്പെട്ടപ്പോള്‍ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാതെ കീഴടങ്ങാന്‍ അവസരമൊരുക്കി. പിന്നീട് കോടതിയില്‍ കീഴടങ്ങിയ ഇയാളെ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്തു. ഇക്കാലയളവിലെല്ലാം ഇയാള്‍ ബി.എം.എസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമുദായ സംഘടനകള്‍ വരെ ഇടപെടുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ വ്യവസ്ഥകള്‍ ലംഘിച്ച് പരാതിക്കാരിയെ നിരന്തരം ശല്യപ്പെടുത്തുകയുണ്ടായി. സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം ആയുധവുമായി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

ടി കേസിൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം ഒഴിവാക്കി പ്രതിയെ സഹായിച്ചത് സി.പി.എം നേതാക്കൾ ആണ് സി.പി.ഐ.എം പ്രാദേശിക കമ്മിറ്റിക്ക് വ്യക്തമായി അറിയുന്ന സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതി ഇപ്പോള്‍ മന്ത്രിയായ ജി സുധാകരന് പരാതി നല്‍കിയിരുന്നു. ജി സുധാകരന്റെ ഓഫീസില്‍ നിന്നും യുവതിയുടെ പരാതി ഡി.ജി.പി ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ചാരുംമൂട് പൊലീസ് തയ്യാറായില്ല. ഏതാണ്ട് നാലിലധികം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.

പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ഈ യുവതിയെ കൂടാതെ മറ്റു സ്ത്രീകളും ശല്യപ്പെടുത്തിയെന്ന് കാട്ടി ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.അടൂരിൽ 610/2010 കേസിൽ പെൺകുട്ടികളെ ശല്യം ചെയ്തത്തിന് ശിക്ഷ അനുഭവിച്ചട്ടുണ്ട് ഇങ്ങനെയെല്ലാം ക്രിമിനല്‍ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സി.പി.ഐ.എം പ്രാദേശിക കമ്മിറ്റി രാകേഷിന് പാർട്ടി പരിപാടിയിൽ പങ്കെടുക്കുവൻ അനുമതി നല്‍കിയത്.

കഴിഞ്ഞ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലാണ് രാകേഷ് ബി.ജെ.പി രാഷ്‌ട്രീയം ഉപേക്ഷിച്ചു സി.പി.എം പ്രവർത്തനം തുടങ്ങിയത്. സംസ്ഥാന നേതാക്കളടക്കം സന്നഹിതരായ പരിപാടി യില്‍ വെച്ചാണ് ഇയാള്‍ പാര്‍ട്ടി പരിപാടിയിൽ പങ്കെടുത്തത് കൈമാറിയത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമുദായ സംഘടനകള്‍ക്കു പുറമെ പ്രാദേശിക- ജില്ലാ സി.പി.ഐ.എം നേതാക്കളും ഇടപെട്ടെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button