KeralaLatest News

യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

തിരുവനന്തപുരം ; ഒന്‍പതു വര്‍ഷക്കാലത്തെ ബന്ധം അവസാനിപ്പിച്ച്‌ യുഡിഎഫ് മുന്നണി വിട്ട എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ കെ മുരളീധരന്‍. “തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് ജെഡിയുവിന് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണിയാണ് യുഡിഎഫ്. അന്ന് രണ്ടുവര്‍ഷം മാത്രമാണ് അവര്‍ മുന്നണിയോടൊപ്പം നിന്നത്. നിലവില്‍ അവര്‍ ഇതേ മുന്നണിയോടൊപ്പം ഒൻപത് വര്‍ഷം നിന്നു. അതൊരു വലിയകാര്യമാണെന്നും നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകരാന്‍ കാരണം ജെഡിയുവിന് സീറ്റ് കൊടുത്തതിനാലാണെന്നും” മുരളീധരന്‍ പറഞ്ഞു.

Read alsoവീരേന്ദ്രകുമാര്‍ രാജിവയ്‌ക്കെണ്ട ആവശ്യമില്ലായിരുന്നു: രമേശ് ചെന്നിത്തല

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button