Latest NewsInternational

ഇം​ഗ്ല​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വി​ന് എ​ട്ടു വ​ർ​ഷം ത​ട​വ് ശിക്ഷ വിധിച്ചു ;കാരണം ഇതാണ്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വി​ന് എ​ട്ടു വ​ർ​ഷം ത​ട​വ്. ഓ​ൺ​ലൈ​ൻ മു​ഖേ​ന വാങ്ങിയ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉപയോഗിച്ച് മാ​താ​പി​താ​ക്കളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ച കേസിലാണ് ഇ​ന്ത്യ​ൻ വം​ശ​ജ​നും വോ​ൾ​വ​ർ​ഹാം​പ്ട​ണി​ൽ താ​മ​സ​ക്കാ​ര​നുമായ ഗു​ർ​തേ​ജ് സിം​ഗ് ര​ൺ​ധാ​വ​യെ​ (19) ബ​ർ​മിം​ഗ്ഹാം കോ​ട​തി എ​ട്ടു വ​ർ​ഷം ത​ട​വിനു ശി​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ഗു​ർ​തേ​ജ് അ​റ​സ്റ്റി​ലാ​യ​ത്. വിദേശിയായ കൂ​ട്ടു​കാ​രി​യെ അം​ഗീ​ക​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​കാ​തി​രു​ന്ന​തിനാല്‍ ഇവരെ കൊലപ്പെടുത്താന്‍ യുവാവ് ശ്രമിക്കുകയായിരുന്നു.

Read alsoയു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയയാള്‍ക്ക് ഏഴ് വര്‍ഷം തടവ്

റി​മോ​ർ​ട്ട് ക​ൺ​ട്രോ​ൾ ഉ​പ‍​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സ്ഫോ​ട​ക വ​സ്തു ആ​ൽ‌​ഫാ​ബേ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​ ഇ​യാ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ എ​ഫ്ബി​ഐ ഇയാളുടെ ശ്രമം മുളയിലെ നുള്ളി. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ​ക്കു പ​ക​ര​മാ​യി ഡ​മ്മി​യാ​ണ് ഇ​യാ​ൾ​ക്ക് ല​ഭി​ച്ച​ത്.  സ്ഫോടക വസ്തു ​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും എ​ഫ്ബി​ഐ ക​ണ്ടെ​ത്തിയാതോടെയാണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്നു​ക​ൾ മു​മ്പ് ഓ​ൺ​ലൈ​നാ​യി വാ​ങ്ങാ​ൻ ഗുര്‍തേജ്  ശ്ര​മി​ച്ചി​രു​ന്നതായും പോലീസ് പറയുന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button