മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ ഗഹാനു കടല്‍ത്തീരത്ത് കുട്ടികളുമായി പോയ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. 32 കുട്ടികളെ രക്ഷപ്പെടുത്തി. പാല്‍ഘര്‍ ജില്ലയിലെ ദഹാനു തീരത്ത് നിന്ന് 2 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് അപകടമുണ്ടായത്.
40 വിദ്യാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. രാവിലെ 11.30നായിരുന്നു അപകടം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും ഡോണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുണ്ട്.
Post Your Comments