കൊച്ചി: ആരാധകര്‍ കാത്തിരുന്ന തിരിച്ചുവരവാണ് ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് ഗോള്‍ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഹാട്രിക്ക് നേടിക്കഴിഞ്ഞ് ബ്ലാസ്റ്റേഴ്സ് ബഞ്ചിലേക്ക് നോക്കി ഹ്യൂം കാണിച്ച ആംഗ്യം ഏവരും ശ്രദ്ധിച്ചിരുന്നു. ഇതെന്തെന്ന് അറിയാനുള്ള തിരച്ചിലിലായിരുന്നു ആരാധകര്‍. ഒടുവില്‍ സികെ വിനീത് ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ ഹ്യൂം ഹാട്രിക്ക് നേടിയാല്‍ താടി വടിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിംഗ് മാനേജര്‍ ആന്റണി തോമസ് വെല്ലുവിളിച്ചിരുന്നത്. വെല്ലുവിളി ഏറ്റെടുത്ത് ഹാട്രിക്ക് അടിച്ച് ഹ്യൂം തകര്‍പ്പന്‍ മറുപടിയും നല്കി.
ആന്റണി തോമസ് താടി വടിച്ച് കഴിഞ്ഞുള്ള ദൃശ്യവും വെല്ലുവിളിയുടെ കഥയും സോഷ്യല്‍ മീഡിയയിലൂടെ സികെ വിനീത് വെളിപ്പെടുത്തുകയായിരുന്നു. ഡല്‍ഹിയുമായുള്ള മത്സരത്തിനിടയ്ക്ക് തലയ്ക്കേറ്റ പരുക്ക് വകവയ്ക്കാതെയാണ് ഹ്യൂം ഹാട്രിക് തികച്ചത്.
This is what happens when you tell a player he can take your beard off in exchange for a hat-trick! Here's @ThomAntony fresh from a trim by our very own @Humey_7 pic.twitter.com/6Q3D0JrxcR
— CK Vineeth (@ckvineeth) January 12, 2018
Post Your Comments