Latest NewsNewsGulf

അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു

റിയാദ്: അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു. യെമന്‍ അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറ് പ്രദേശമായ നജ്റാനിന് സമീപം നടന്ന കുഴിബോംബ് സ്ഫോടനത്തിലാണ് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്നും മരണ സംഖ്യ കൂടാന്‍ ഇടയുണ്ടെന്നും യെമനിലെ വിമത സഖ്യമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണത്തിലേര്‍പ്പെട്ട സൈനികരുടെ വാഹനം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ധാമര്‍ പട്ടണത്തില്‍ സാമഹ് സൈനിക ക്യാംപിനു നേരെ സഖ്യസേന അഞ്ചു തവണ വ്യോമാക്രമണം നടത്തിയതായി വിമത സൈന്യം ആരോപിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button