കുമ്പള ; റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മദ്ധ്യവയസ്കന് ദാരുണാന്ത്യം. മംഗലാപുരം വിമാനത്താവളത്തില്‍ പോയി പള്ളിക്കരയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറിടിച്ച് മധുര പലഹാരം വില്പന നടത്തുന്ന തമിഴ്നാട് സ്വദേശി ഗണേശന് (53)ആണ് മരിച്ചത്. കുമ്പള റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. ഗണേശനെ ഇടിച്ച കാർ നിയന്ത്രണംവിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന പള്ളിക്കര കല്ലിങ്കാലിലെ മുഫീദ് (24), അബ്ദുര്‍ റഹ് മാന്‍(53) എന്നിവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read also ; ബസ് അപകടം : 7 പേര് മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments