Latest NewsNewsInternational

എന്തിനാണ് വൃത്തികെട്ട നാട്ടുകാര്‍ യു.എസിലേക്ക് വരുന്നത്; വിവാദ പരാമര്‍ശവുമായി ട്രംപ്

വാഷിങ്ടണ്‍: വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ കുടിയേറ്റക്കാര്‍ക്കെതിരായാണ് മോശം പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപ് വളരെ മോശമായ രീതിയില്‍ പരാമര്‍ശിച്ചത്.

ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചു. യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

അമേരിക്കന്‍ ജനതയുടെ താല്‍പര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. പ്രസിഡന്റ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എന്നാല്‍, വിവാദത്തോട് ട്രംപ് നേരിട്ട് പ്രതികരിച്ചിട്ടില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button