Latest NewsUSANewsInternational

അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ

പെന്‍സില്‍വാനിയ : അമേരിക്കയിൽ ആദ്യമായി ഇന്ത്യന്‍ പൗരന് വധശിക്ഷ.പത്തുമാസമുള്ള കുഞ്ഞിനേയും, അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്ധ്രപ്രദേശ്​ സ്വദേശി രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെന്‍സില്‍വാനിയ മോണ്ട്​ഗോമറി കൗണ്ടിയില്‍ നടപ്പാക്കുമെന്ന്​ റിപ്പോര്‍ട്ട്​.

2012 ലാണ്​ നടന്ന ഇരട്ടകൊലപാതകം നടന്നത്​. മോചനദ്രവ്യം ആവശ്യപ്പെട്ട്​ പ്രതി സുഹൃത്തി​ന്റെ കുഞ്ഞിനെ തട്ടിയെടുക്കുകയും അത്​ തടഞ്ഞ സത്യവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. രഘു നന്ദ​ന്റെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വെങ്കിട്ട്​ – ലത ദമ്പതിമാരുടെ പത്തുമാസം പ്രായമുള്ള കുട്ടിയെയാണ്​ തട്ടിയെടുത്ത്​​. കുട്ടിയെ തട്ടിയെടുക്കുന്നത്​ തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞിനെ സ്യൂട്ട് കേസില്‍ ആക്കിയ പ്രതി അത്​ അപ്പാര്‍ട്ട്മെ ​ന്റിലെ ജിമ്മില്‍ കൊണ്ടുവെച്ചു. കുട്ടി സ്യൂട്ട് കെയ്സിനകത്തിരുന്ന്​ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ ആവശ്യ​പ്പെട്ട്​ ചൂതാട്ടത്തിലൂടെയുണ്ടായ കടം വീട്ടാനായിരുന്നു രഘുനന്ദ​ന്റെ പദ്ധതി. 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച്‌ 1 വിസയിലായിലാണ് രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button