ന്യൂഡല്‍ഹി:” സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന്” കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. ”മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവമുള്ളതാണ് അത് അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അസാധാരണ സംഭവങ്ങളാണ് ഇന്ന് നടന്നത്. വിഷയത്തിന്റെ ഗൗരവം വലുതായതിനാലാണ് ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരണം അറിയിക്കാന്‍ തീരുമാനിച്ചത്. നീതിയിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന രാജ്യത്തിലെ ജനങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് ജഡ്ജിമാരുടെ പ്രതിഷേധത്തെ നോക്കി കാണുന്നത്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകണം. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജസ്റ്റിസ് ബി.എച്ച് ലോയയുടെ കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.
WATCH: Congress media briefing at party HQ in Delhi #SupremeCourt https://t.co/71pC7aJzfo
— ANI (@ANI) January 12, 2018
Read also ;സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം വായിക്കാം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments