Latest NewsIndiaNews

ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ്.ബി.എച്ച്‌.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പ്രതിഷേധം. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനോടാണ് പ്രധാനമന്ത്രി റിപ്പോർട്ട് തേടിയത്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.

ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ജ.ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രണ്ടു കോടതികള്‍ നിര്‍ത്തിവച്ചാണ് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള പ്രതിഷേധമറിയിച്ചാണ് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചിരുന്നു. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button