ന്യൂഡൽഹി: പിണറായി വിജയന് സുപ്രീം കോടതി നോട്ടിസ്. സുപ്രീം കോടതി ലാവ്‌ലിൻ അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന സർക്കാരിനും മറ്റും നോട്ടിസ് അയയ്‌ക്കാൻ നിർദേശിച്ചു. എന്നാൽ വിചാരണക്കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്‌കയും ചെയ്തു. നോട്ടിസ് ലഭിച്ചവർ ഇനി മറുപടി സത്യവാങ്‌മൂലം നൽകണം. പക്ഷെ കോടതി അത് എത്ര സമയത്തിനുള്ളിലെന്നോ, കേസ് ഇനി എന്നു പരിഗണിക്കുമെന്നോ വ്യക്‌തമാക്കിയിട്ടില്ല.
read also: ലാവ്‌ലിൻ കേസ് ; നടപടികൾ വൈകിപ്പിച്ച് സിബിഐ
നേരത്തേ, ഗവർണർ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ചതിനെ പിണറായി സുപ്രീം കോടതിയിൽ ചോദ്യംചെയ്‌തപ്പോൾ സംസ്‌ഥാന സർക്കാരും പിന്താങ്ങി. അന്നു പിണറായിയുടെ ഹർജി തള്ളപ്പെട്ടതു സർക്കാരിനും തിരിച്ചടിയായി. ഇത്തവണയും സർക്കാർ കോടതിയെ നിലപാട് അറിയിക്കേണ്ടതുണ്ട്. ജഡ്‌ജിമാരായ എൻ.വി.രമണ, എസ്.അബ്‌ദുൽ നസീർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത് ഹൈക്കോടതി വിധിക്കെതിരെ സിബിഐയും മൂന്നു പ്രതികളും നൽകിയ അപ്പീലുകളാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments