
റാഞ്ചി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ജയിലിലെ പരിചാരകര്‍ നഷ്ടമായി. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ലാലുവിനെ പരിചരിയ്ക്കാന്‍ മുന്‍പെ ജയിലിലെത്തിയ രണ്ട് അനുയായികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകരായ ലക്ഷ്മണ്‍ മഹോതോ, മദന്‍ യാദവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.ഇരുവരുടേയും പേരിലുള്ള മോഷണ കേസ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments