KeralaLatest NewsNews

ഐ എസ് തീവ്രവാദികളേക്കാൾ ഭയക്കേണ്ടത് രാജ്യദ്രോഹം രക്തത്തിൽ അലിഞ്ഞുചേർന്ന ഇവരെയാണ്: കെ രാജക്കെതിരെ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും എന്ന് മുദ്രാവാക്യം മുഴക്കിയ ജെ. എൻ. യുവിൽ പഠിക്കുന്ന മകളുടെ അച്ഛനാണ് ഡി രാജഎന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ‘ഐ. എസ് തീവ്രവാദികൾ പരസ്യമായി പറഞ്ഞുകൊണ്ടാണ് രാജ്യത്തിനെതിരെ പൊരുതുന്നത്. എന്നാൽ അവരേക്കാൾ ഭയപ്പെടേണ്ടത് രാജ്യദ്രോഹം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ വർഗ്ഗത്തെയാണ്. ഏതു വിധ്വംസകശക്തി വിചാരിച്ചാലും ഈ രാജ്യത്തെ തകർക്കാനാവില്ല.

കാരണം ഇതു ദൈവത്തിൻറെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കിൽ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടിൽ തലയിൽ മുണ്ടിട്ടുപോകാൻ ഇയാൾക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യം. ‘ കെ സുരേന്ദ്രൻ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്. ‘ഭാരത് കീ ബർബാദീ തക് ജംഗ് രഹേഗീ ജംഗ് രഹേഗീ. (ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും) മകൾ ജെ. എൻ. യുവിൽ വിളിച്ച മുദ്രാവാക്യമാണിത്. ഇന്ന് അഛൻ ചെയ്തതുകണ്ടില്ലേ.

രാജ്യദ്രോഹം രക്തത്തിൽ അലിഞ്ഞുചേർന്നവർ. ഐ. എസ് തീവ്രവാദികൾ പരസ്യമായി പറഞ്ഞുകൊണ്ടാണ് രാജ്യത്തിനെതിരെ പൊരുതുന്നത്. അവരേക്കാൾ ഭയപ്പെടേണ്ടത് ഈ വർഗ്ഗത്തെയാണ്. ഉപ്പുവെച്ച കലം പോലെ ഈ പ്രസ്ഥാനം അലിഞ്ഞില്ലാവുന്നത് ഇത്തരം പ്രവൃത്തികൊണ്ടുതന്നെയാണ്.’ കെ സുരേന്ദ്രൻ പരിഹസിച്ചു.
പോസ്റ്റ് കാണാം:


shortlink

Related Articles

Post Your Comments

Related Articles


Back to top button