KeralaLatest NewsNews

ബനാമി ഭൂമിയടപാട്; കണ്ടുകെട്ടിയത് 3500 കോടി രൂപയുടെ സ്വത്തുക്കള്‍

ന്യൂഡല്‍ഹി: ബിനാമി ഭൂമിയിടപാട് തടയല്‍ നിയമം വന്നതിനു ശേഷം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് 3500 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വത്തുവകകള്‍. ഭൂമി, ഫ്‌ലാറ്റുകള്‍, കടകള്‍, ജുവലറി, വാഹനങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍, എന്നിവയുള്‍പ്പെടെ തൊള്ളായിരത്തിലധികം സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 2016 നവംബര്‍ ഒന്നിനാണ് ഈ നിയമം നിലവില്‍ വന്നത്.

ഇപ്പോള്‍ കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 2900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളാണെന്ന് ആദായവകുപ്പ് വ്യക്തമാക്കി. ബിനാമി പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ ഈ നിയമപ്രകാരം കണ്ടുകെട്ടാം. ഏഴു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

വസ്തുക്കളുടെ വിപണനവിയുടെ 25 ശതമാനം പിഴയായും വിധിക്കാം. രാജ്യത്തുടനീളം 24 ബിനാമി തടയല്‍ യൂണിറ്റുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ബിനാമിസ്വത്ത് സംബന്ധിച്ച വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനാണ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്ററുകളുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഇത്തരം യൂണിറ്റുകളുണ്ടാക്കിയത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button