Latest NewsNewsInternational

മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അത് അവര്‍ക്ക് തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു.അതുകൊണ്ട് മാധ്യമങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കി. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കൂടിയ റേറ്റിങ്ങും ലഭിച്ചിരുന്നു.തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

എച്ച് വണ്‍-ബി വിസ : ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍തിരിച്ചടിയായി

തെരഞ്ഞെടുപ്പ് പ്രചരണ കാലം മുതല്‍ മാധ്യമങ്ങളുമായി ട്രംപിനുള്ളത് അത്ര സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നില്ല.അമേരിക്കയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്‌ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. അവര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരം മാധ്യമങ്ങളിലെ ഏറ്റവും മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്ത ആഴ്ച പുരസ്‌കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button