ചെറുപ്പം മുതല്‍ കാക്കകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഗാബി എന്ന കുട്ടിയ്ക്കുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ദിവസവും ഗാബി നല്‍കുന്ന ഭക്ഷണം കൊത്തിപ്പെറുക്കാന്‍ കാക്കകള്‍ ആദ്യമെത്തും.അതുമാത്രമല്ല ഗാബി പോകുന്നിടത്തൊക്കെ കാക്കകളും പിന്തുടരാന്‍ തുടങ്ങി.സ്‌കൂളില്‍ പോലും ഗാബിയുടെ കൂടെ കാക്ക കൂട്ടങ്ങള്‍ എത്താന്‍ തുടങ്ങി.ഇതോടെ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഒരു പ്രത്യേക സ്ഥലവും പാത്രവും ഗാബി കണ്ടെത്തി.
എന്നാല്‍ പിന്നീട് സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന ചില കാര്യങ്ങളായിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി.ഇവ ഗാബി ഭക്ഷണം വെയ്ക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വെയ്ക്കും. തുടര്‍ന്ന് ഗാബി ഈ വസ്തുക്കള്‍ ശേഖരിക്കാന്‍ തുടങ്ങി. പല പെട്ടികളിലായി വിവിധ കള്ളികള്‍ തിരിച്ച് സമ്മാനം ലഭിച്ച തീയതി ഉള്‍പ്പടെ എഴുതിയാണ് ഗാബി ഇത് സൂക്ഷിക്കുന്നത്.
കാക്കകള്‍ അതീവ ബുദ്ധിയുള്ള ജീവികളാണെന്നും ഇവയ്ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ഇരുപത് മുതല്‍ മുപ്പത് ആളുകള്‍ക്ക് വരെ ഇവ എന്തെങ്കിലുമൊക്കെ തിരികെ നല്‍കാറുണ്ടെന്നുമാണ് ഈ സംഭവത്തെക്കുറിച്ചു പഠിച്ച വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ വന്യജീവി വിഭാഗം പ്രെഫസറായ ജോണ്‍ മസ്‌റഫ് വ്യക്തമാക്കുന്നു
Post Your Comments