ന്യൂഡൽഹി: മത ചിഹ്നങ്ങളുള്ള നാണയം പിൻവലിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാണയങ്ങളിൽ മത ചിഹ്നങ്ങൾ മതേതര സ്വഭാവത്തിന് തിരിച്ചടിയാകില്ലെന്ന് കോടതി അറിയിച്ചു.ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ഹരിശങ്കറുമാണ് ഡല്‍ഹി സ്വദേശികളുടെ ആവശ്യം തള്ളിയത്.2011ലെ കോയിനേജ് നിയമപ്രകാരമാണ് നാണയങ്ങളില്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നത്.
2010, 2013 വര്‍ഷങ്ങളിലെ നാണയങ്ങളില്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും മാതാ വിഷ്‌ണോദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. മതചിഹ്നങ്ങളായതിനാല്‍ ഈ നാണയങ്ങള്‍ പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനായില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments