ചെന്നൈ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ എട്ടു ദിവസമായി തുടർന്നിരുന്ന സമരം പിൻവലിച്ചു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വെള്ളിയാഴ്ച(നാളെ)രാവിലെ മുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ടാണ് ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെയുള്ള ജീവനക്കാർ സമരം ചെയ്തത്. ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങി 17 യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു.
Read also ; ബസ് ജീവനക്കാരുടെ പണിമുടക്ക്; യാത്രക്കാരെ സഹായിക്കാനായി ബസ് ഓടിച്ച് എംഎല്‍എ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments