
ലൈംഗിക ബന്ധം ഓര്‍മശക്തിയെ ബാധിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ചിലര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ ഓര്‍മക്കുറവ് നേരിടേണ്ടിവരുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രായമാകുമ്പോഴെങ്കിലും ഓര്‍മ്മക്കുറവ് വില്ലനാകാറുണ്ട്. എന്നാല്‍ ഓര്‍മ്മശക്തി ഉത്തേജിപ്പിക്കാന്‍ സെക്സിന് കഴിയുമെന്നുപറഞ്ഞാല്‍ വിശ്വസിക്കണോ എന്ന് നിങ്ങള്‍ സംശയിക്കും. എന്നാല്‍ അതാണ് സത്യം.
Read Also: നിങ്ങള്‍ ഈ സ്ഥലങ്ങളിലെങ്കില്‍ ലൈംഗിക ബന്ധം പാടില്ല: ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത്
ആര്‍ക്കൈവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഓര്‍മശക്തിയും സെക്സും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ചും വാക്കുകള്‍ മറന്നുപോകാതിരിക്കാനും മറ്റും സെക്സ് ഗുണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ വെര്‍ബല്‍ മെമ്മറി വളരെയധികമായിരിക്കും. കൂടുതല്‍ സെക്സില്‍ ഏര്‍പ്പെടുന്നവരുടെ ഷോര്‍ട്ട് ടേം മെമ്മറി കൂടുതലായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്നും ലോങ് ടേം മെമ്മറിയുടെ കാര്യത്തിലും ഇതേ ഫലം തന്നെയായിരിക്കും കാണാന്‍ കഴിയുകയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ ജെന്‍സ് പ്ര്യൂസ്നര്‍ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments