അമ്മയെ കൊല്ലാൻ നടക്കുന്ന മക്കൾ ഈ വീഡിയോ കാണാതെ പോകരുത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത് റോഡിയോ ജോക്കിയായ അരുൺ എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് വീഡിയോയാണ്.
read more: കൊലപാതകശ്രമത്തിനു പിന്നില്‍ അയാള്‍ കണ്ട സ്വപ്നം; ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ലിവർ കാൻസറായിരുന്നു തന്റെ അച്ഛന്.എന്നാൽ കരൾ മാറ്റിവച്ചാൽ അസുഖത്തിന് മാറ്റമുണ്ടാകുമെന്നും കേട്ട അപ്പന് ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൈവന്നുവെന്നും അരുൺ പറയുന്നു. അച്ഛനോട് ഡോക്ടർ മക്കളുടേയോ ബന്ധുക്കളുടേയോ കരൾ ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും പറഞ്ഞു. അല്ലെങ്കിൽ ശരീരത്തിനൊത്ത കരൾ ലഭിക്കണമെങ്കിൽ ഒരുപാട് കാലതാമസം വരുമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ, മക്കളെ വേദനിപ്പിച്ച് കൊണ്ട് അവരുടെ ശരീരഭാഗം പറിച്ചെടുത്ത് തനിക്കൊരു ചികിത്സവേണ്ടെന്ന് അപ്പൻ നിലപാടെടുത്തു. അതാണ് മാതാപിതാക്കളുടെ സ്നേഹമെന്നും അരുൺ പറയുന്നു.
മാതാവ് എത്രയോ വേദനകൾ സഹിച്ചാണ് ഒരു കുഞ്ഞിന് ജീവൻ നൽകുന്നത്. പലപ്പോഴും അവരുടെ ജീവൻ തന്നെ അപകടത്തിലാക്കും എന്ന് ഡോക്ടർ പറഞ്ഞിട്ടും കുഞ്ഞിന് വേണ്ടി അവർ ത്യാഗം ചെയ്യുന്നു. രോഗാവസ്ഥയിൽ മാതാപിതാക്കളെ ശുശ്രൂഷ ചെയ്യുവാൻ സാധിക്കുന്നത് പുണ്യമാണ്. നമുക്ക് അതിലും വലിയൊരു സംതൃപ്തി ലഭിക്കില്ല. തീർച്ചയായും ചിലപ്പോൾ രോഗാവസ്ഥയിൽ നമുക്ക് നിരാശ തോന്നിയേക്കാം. അത് മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. പക്ഷെ മാതാപിതാക്കളെ വളരെ സ്നേഹത്തോടെ ശുശൂഷിക്കുമ്പോൾ നമുക്ക് നന്മകൾമാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അരുൺ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments