കിടപ്പറയില്‍ കുതിച്ചുചാടാന്‍ ലോകമെമ്പാടുമുള്ളവര്‍ വിശ്വാസമര്‍പ്പിക്കുന്ന പ്രധാന ഉത്തേജക ഔഷധങ്ങളിലൊന്നാണ വയാഗ്ര. എന്നാല്‍ ഏറെ വിലപിടിച്ച ഈ വയാഗ്രയെയും മറികടക്കാന്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഒരു പഴത്തിനാകുമെന്നാണ് പുതിയ പഠനങ്ങ്ള്‍ പറയുന്നത്. മാതളനാരങ്ങയാണ് ആണ് ഈ അത്ഭുത പഴം. എല്ലാ ദിവസവും ഒരു ഗ്ലാസ് വീതം പൊമെഗ്രനേറ്റ് ജ്യൂസ് കുടിക്കുന്ന പുരുഷന്മാര്‍ക്കുംസ്ത്രീകള്‍ക്കും സെക്ഷ്വല്‍ ഉണര്‍വ് കൂടുതല്‍ ലഭിക്കുന്നു.
ഈ ജ്യൂസ് കുടിക്കുമ്പോള്‍ ടെസ്റ്റൊസ്റ്റിറോണ്‍ എന്ന ഹോര്‍മോണില്‍ വര്‍ധനവ് ഉണ്ടാകുകയും പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക തൃഷ്ണ ഉണരുകയും ചെയ്യും. പ്രകൃതി ദത്തമായ ഉത്തേജന പദാര്‍ഥം മാതളം.
ഒരുഗ്ലാസ് മാതളനാരങ്ങയുടെ ജ്യൂസ് കുടിച്ചാല്‍ നിശ്ചിത അളവില്‍ ടെസ്റ്റൊസ്റ്റിറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കും. ഇത് പുരുഷന്മാരില്‍ മുഖത്തെ രോമം, ഗാംഭീര്യമുള്ള ശബ്ദം എന്നിവയെ ബാധിക്കും ഒപ്പം ലൈംഗികതയോടുള്ള താത്പര്യത്തെയും കൂട്ടും. സ്ത്രീകളില്‍ എല്ലുകളുയെയും പേശികളുടെയും കരുത്ത് വര്‍ധിപ്പിക്കുമെന്നും കണ്ടെത്തി.
Read Also: വയാഗ്രയുടെ അമിത ഉപയോഗം; 52 കാരന് സംഭവിച്ചതിങ്ങനെ
ഈ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഓര്‍മശക്തിയും ഊര്‍ജ്വസ്വലതയും വര്‍ധിക്കും. മാത്രവുമല്ല മാനസിക സമ്മര്‍ദ്ദം കുറയുകയുംചെയ്യും. രക്തചംക്രമണത്തെ സഹായിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പൊമെഗ്രനേറ്റ് ഉത്തമ ഔഷധമാണെന്ന നേരത്തേയുള്ള പഠനങ്ങള്‍
കണ്ടെത്തിയിരുന്നു. ക്യാന്‍സറിനെതിരേയും വയറിലെ പ്രശ്നങ്ങള്‍ക്കെതിരേയും ഈ പഴത്തിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ക്ക് പോരാടാനാകുമെന്ന് നേരത്തേ നടത്തിയ പഠനങ്ങള്‍ തെളിഞ്ഞിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments