Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ആകാശയാത്ര: ചെലവ് ഏറ്റെടുക്കില്ലെന്ന് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഉത്തരവ് റദ്ദാകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും യാത്രയ്ക്ക് ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഹെലികോപ്റ്റര്‍ ഫണ്ട് പാര്‍ട്ടി കൊടുക്കേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലനും പ്രതികരിച്ചിരുന്നു. ഓഖിയില്‍ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്നും പാര്‍ട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നും എ. കെ ബാലന്‍ പറഞ്ഞു. പൊതു സമൂഹത്തില്‍ തെറ്റായ ധാരണ പരന്നതു കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും എ. കെ ബാലന്‍ വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button