ബാംഗ്ലൂര്‍: ബസിലെ യാത്രക്കിടെ മരിച്ചയാളുടെ മൃതദേഹം കണ്ടക്ടര്‍ ഹൈവേയുടെ അരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തമിഴ് നാട്ടില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യാത്രക്കാരന് മരിച്ചെന്ന് സിലായതോടെ കണ്ടക്ടര്‍ മൃതദേഹം വഴി അരികില്‍ ഉപേക്ഷിക്കുകയായിരുന്നു. മരണപ്പെട്ട ആള്‍ക്ക് ഒപ്പമുണ്ടായിരുന്ന വ്യക്തിയെയും ബസില്‍ നിന്നും ഇറക്കിവിട്ടു. കൃഷ്ണഗിരിയില്‍ വച്ചാണ് സംഭവം.
ബാംഗ്ലൂരിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. വീട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും തിരുവണ്ണമലൈക്കുള്ള ബസിലാണ് ഇരുവരും തിരിച്ചത്. ബസ് കൂലിയായി 150 രൂപ നല്‍കിയെന്നും ഇറക്കിവിട്ട സമയം പണം തിരികെ ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും മരണപ്പെട്ട ആള്‍ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു.
Post Your Comments